ലക്കില്ലാവിളയാട്ടം


കഥാപാത്രങ്ങൾ


കഥാപാത്രങ്ങൾ:


സൂത്രധാരൻ: എല്ലാ സംസ്കൃതനാടകങ്ങളിലും കണ്ടുവരാറുള്ളതു പോലെ സൂത്രധാരൻ ആണ് നാടകം അവതരിപ്പിക്കാനുള്ള കടമ. മുഖ്യനടനും സൂത്രധാരൻ തന്നെ.

നടി: സൂത്രധാര്യന്റെ ആദ്യ ഭാര്യയും പ്രധാന നടിയും.

കപാലി: സത്യസോമൻ എന്ന് ശരിയായ പേർ. ഇദ്ദേഹം കപാലിവിഭാഗത്തിൽ പെട്ട ശിവഭക്തനാണ്. കയ്യിൽ തലയോട്ടി ഭിക്ഷാപാത്രമായി ഉണ്ടാകും. ശരീരമാകെ ഭസ്മം പൂശിയിരിക്കും. തൃശൂലാകൃതിയിൽ ഒരു ദണ്ഡും (ഖട്വംഗം) ഉണ്ടാകും. കപാലവും തൃശൂലദണ്ഡും കപാലികൾക്ക് പറഞ്ഞതാണ്. സൂത്രധാരനാണ് കപാലിയായി വരുന്നത്.

ദേവസോമ: സത്യസോമന്റെ അഥവാ കപാലിയുടെ ആദ്യഭാര്യ. നടി എന്ന് പറഞ്ഞ് സ്ഥാപനയിൽ വരുന്ന ആൾ തന്നെ ആണ് ദേവസോമയായി അഭിനയിക്കുന്നതും.

ബുദ്ധഭിക്ഷു: നാഗസേനൻ എന്ന് ശരിയായ പേർ. ബുദ്ധസംന്യാസി ആണ്.

പാശുപതൻ: മറ്റൊരു വിഭാഗത്തിൽ പെട്ട ശിവഭക്തൻ. ബഭ്രുകൽപ്പൻ എന്ന് ശരിയായ പേർ.

ഭ്രാന്തൻ: പരസ്പരബന്ധമില്ലാതെ പറയുന്ന ഒരു ഉന്മത്തൻ.

ഭാഷാവേഷവപുഃക്രിയാഗുണകൃതാനാശ്രിത്യ ഭേദാൻ ഗതം
ഭാവാവേശവശാദനേകരസതാം ത്രൈലോക്യയാത്രാമയം
നൃത്തം നിഷ്പ്രതിബദ്ധബോധമഹിമാ യഃ പ്രേക്ഷകശ്ച സ്വയം
സ വ്യാപ്താവനിഭാജനം ദിശതു വോ ദ്വിവ്യഃ കപാലീ യശഃ

രസമുള്ള ഈ ശ്ലോകം അൽപ്പം സൈദ്ധ്യാന്തികമാണ്. അതുകൊണ്ട് തന്നെ പലവിവർത്തനങ്ങളും ഇവിടെ കൂട്ടി ചേർക്കുന്നു.

തടസ്സങ്ങളില്ലാത്ത അറിവിൻറെ മഹത്ത്വത്തോടുകൂടിയവനും, സ്വയം പ്രേക്ഷകനും, ദിവ്യനുമായ ഏതൊരു കപാലി (ഭിക്ഷയ്ക്ക് തലയോട്ടി പിടിച്ചയാള്-ശിവൻ) യാണോ അദ്ദേഹം, ഭാഷാ, വേഷം, ശരീരം ഇവകളുടെ ക്രിയകളും ഗുണങ്ങളും കൊണ്ട് ഉണ്ടായിവരുന്നതും, ഭേദങ്ങളെ ആശ്രയിക്കുന്നതും, ഭാവങ്ങളുടെ പ്രവേശം കൊണ്ട് അനേകം രസങ്ങളെ ആശ്രയിക്കുന്നതും, മൂന്നു ലോകത്തിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സ്വരൂപത്തിലുള്ളതും, പരന്നുകിടക്കുന്ന ഭൂമിയ്ക്ക് പാത്രവുമായ നൃത്തത്തെ ഉപദേശിച്ച് നിങ്ങൾക്ക് യശസ്സ് ഉണ്ടാക്കിത്തരട്ടെ. ---- ഏപ്പുറം നാരായണൻ നമ്പൂതിരി വക തർജ്ജുമ.

കുറച്ചു ഗഹനമായ ആദ്ധ്യാത്മികമാണു വിഷയം; സാരം ഏകദേശം  ഇങ്ങിനെ:
ലോകയാത്ര - ജീവിതം - എന്ന  നൃത്തം. ഇതിൽ   ഭാഷ, വേഷം,  ശരീരം, പ്രവൃത്തി, സ്വഭാവം ഇതൊക്കെ ( നർത്തകരുടെ  വേഷങ്ങളിൽ) വൈവിധ്യ ളുണ്ടാക്കുന്നു.   വികാര ഭേദങ്ങൾ   വിവിധ രസങ്ങൾ  ചേർക്കുന്നു.  തടവില്ലാത്ത  ആത്മബോധസ്വരൂപമായ  പരമാത്മാവ്    ഈ   നൃത്തത്തിനു  സാക്ഷിയാണ് (പ്രേക്ഷകൻ)്.  ആ  പരമാത്മരൂപനായ കപാലി  (മഹാദേവൻ)    നിങ്ങൾക്ക്   ഭൂമി മുഴുവൻ  നിറഞ്ഞു നില്ക്കുന്ന  യശസ്സു നൽകട്ടെ!
എന്ന് ശ്രീകൃഷ്ണൻ ഏ.ആർ വക തർജ്ജുമ.

എന്റെ തർജ്ജുമ തുടർന്ന് വായിക്കാം.

No comments:

Post a Comment